വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കരടിയിറങ്ങി; കാല്‍പ്പാടുകള്‍ കണ്ടെത്തി

വയനാട്: വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കരടിയിറങ്ങി. വാകേരി മൂടക്കൊല്ലി സ്വദേശി ആനക്കുഴിയില്‍ പുഷ്പാകരന്റെ കൃഷിയിടത്തിലാണ് കരടി എത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് വാകേരി മൂടക്കൊല്ലിയില്‍ കരടി എത്തിയത്.

വീടിനു സമീപമെത്തിയ കരടി പ്രദേശത്തെ വാഴത്തോട്ടത്തിലേക്കാണ് ഓടി മറഞ്ഞത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കരടിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. പ്രദേശത്ത് കരടിക്കായുള്ള തിരച്ചില്‍ വനം വകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

Top