സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. കല്ലൂര്‍ വാകേരി കുറുമ കോളനിയിലെ രവി(40) ആണ് മരിച്ചത്.
ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് രവി ആദ്യം ചികിത്സ തേടിയത്. അവിടെ നിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മരണം.