ശമ്പള പരിഷ്കരണത്തിലെ അപാകത: ഡോക്ടര്‍മാര്‍ ഇന്ന് വഞ്ചനാദിനം ആചരിക്കും

doctors

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് മുതൽ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്കരണ സമരത്തിലേക്ക്.ശമ്പള പരിഷ്കരണത്തിലെ അപാകത ആരോപിച്ചാണ് തീരുമാനം.പേവാര്‍ഡ്, മെഡിക്കല്‍ ബോർഡ് ഡ്യൂട്ടി, കൊവിഡ് ഇതര രോഗങ്ങൾ എന്നിവ അനിശ്ചിതകാലത്തേക്ക് ബഹിഷ്കരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

2016 മുതലുള്ള ശമ്പള കുടിശ്ശികയും അലവൻസും മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് ലഭിക്കാനുണ്ട്.മുടങ്ങി കിടക്കുന്ന ശമ്പള കുടിശികയും അലവൻസുകളും ആവശ്യപ്പെട്ടാണ് സമരം.കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 2017 മുതലുള്ള ശമ്പള കുടിശ്ശികയും അലവൻസും നൽകാൻ തീരുമാനമായിരുന്നു. എന്നാൽ 2020 മുതലുള്ള കുടിശ്ശിക നൽകാമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്.

അതേസമയം സമരം അനാവശ്യമാണെന്നും ആവശ്യങ്ങൾ പരിഗണിച്ച് ഉത്തരവിറക്കിയതാണെന്നും ആരോഗ്യമന്ത്രി  പ്രതികരിച്ചു.

Top