മലപ്പുറം:മലപ്പുറം എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ അടിച്ച് പരുക്കേല്‍പിച്ച സംഭവത്തില്‍ സിപിഎം നേതാവ് സി.രാഘവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ചയാണ് ആക്രി പെറുക്കുന്നതിനിടെ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. തടയാനെത്തിയ മറ്റൊരു യുവതിക്കും പരുക്കേറ്റിരുന്നു.
പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ നെറ്റിയില്‍ ആഴത്തില്‍ പരിക്കേറ്റിട്ടുണ്ട്. രാഘവനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്. വട്ടംകുളം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമാണ് രാഘവന്‍.