തൊടുപുഴ: മങ്ങാട്ടുകവലയില്‍ ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിയെ മര്‍ദ്ദിച്ച കേസില്‍ രണ്ടു പേര്‍ പിടിയിലായി. തൊടുപുഴ സ്വദേശികളായ ബിനു, ലിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. അക്രമികളില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ഹോട്ടല്‍ മുബാറക്കില്‍ ജോലി ചെയ്യുന്ന നജ്രുല്‍ ഹക്കിനെയാണ് മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ഞാറാഴ്ച്ചയാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ തൊടുപുഴ സ്വദേശികളാണ് ആക്രമിച്ചത്. ഭക്ഷണം പാര്‍സല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കടയുടമ പറയുന്നു.
ആശുപത്രിയിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. പരുക്കേറ്റ നജ്രുല്‍ ഹക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.