കൊച്ചി: മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ അവഹേളിച്ച സംഭവം ആഭ്യന്തര അന്വേഷണ സംഘം അന്വേഷിക്കും. സംഭവത്തില്‍ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ അടക്കം മൊഴി രേഖപ്പെടുത്തി ഏഴു ദിവസനകം സംഘം അക്കാദമിക് കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കും. ഇതിനുശേഷമാകും വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കൂടുതല്‍ നടപടി സ്വീകരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.
കൂടാതെ സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കാനും കോളജ് തീരുമാനിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന റൈറ്റ്സ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് ആക്റ്റ് അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാകും പരാതി നല്‍കുക.