തിരുവനന്തപുരം: ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്നതില്‍ അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധനവില കുറയ്ക്കാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടതെന്നും സെസ് കുറയ്ക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി കൗണ്‍സിലില്‍ കേരളം ശക്തമായി തന്നെ നിലപാടുകള്‍ അവതരിപ്പിച്ചു.
വെളിച്ചെണ്ണയുടെ നികുതി ഉയര്‍ത്തുന്നതിനെ കേരളവും ഗോവയും തമിഴ്‌നാടും എതിര്‍ത്തു. പല സംസ്ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടെന്നും ധനമന്ത്രി പറഞ്ഞു.