കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പാസാക്കിയ ധനകാര്യ ബില്ലിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി ഘടനയിലുണ്ടായ മാറ്റങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും.
ആദായ നികുതി അടവുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതുള്‍പ്പെടെ പ്രധാനമായും 40 ഭേതഗതികളാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റലി സഭയില്‍ അവതരിപ്പിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി നികുതി വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടെന്നും ധനമന്ത്രി പറഞ്ഞു.