കൊച്ചി: കേരളത്തില്‍നിന്ന് 1200 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്.
2016ലെ ആദ്യത്തെ ആറ് മാസത്തിനിടെ 29 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇത്രയും മൂല്യമുള്ള അനധികൃത സ്വത്ത് കണ്ടെത്തിയത്.
15.25 കോടി പണമായാണ് പിടിച്ചെടുത്തത്.
16 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും പിടിച്ചെടുത്തവയില്‍പ്പെടുന്നതായി വകുപ്പ് വെളിപ്പെടുത്തി.
അനധികൃതമായി സമ്പാദിച്ച വസ്തു വകകള്‍, സഹകരണ സ്ഥാപനങ്ങളിലെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെയും നിക്ഷേപങ്ങള്‍ എന്നിവ കണ്ടെത്തിയതായി പറയുന്നുണ്ടെങ്കിലും അത് എത്രയെന്ന് വകുപ്പ് വ്യക്തമാക്കിയിട്ടില്ല.
അനധികൃതമായി സമ്പാദിച്ച സ്വത്ത് വെളിപ്പെടുത്താനുള്ള സമയപരിധി സെപ്തംബര്‍ 30ന് അവസാനിക്കും.