തെരഞ്ഞെടുപ്പ്: 10 ലക്ഷത്തിന് മുകളില്‍ ചെലവേറിയാല്‍ പിടിവീഴും

vote

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ പണം വാരിയെറിഞ്ഞ് ഓട്ടുപിടിക്കാനിറങ്ങുന്നവരെ പൂട്ടാന്‍ ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം രൂപീകരിച്ചു. പത്ത് ലക്ഷത്തിന് മുകളില്‍ മൂല്യമുളള രേഖയില്ലാത്ത വസ്തുക്കളും പണവും പിടിച്ചെടുക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണമാണ് വകുപ്പ് സംഘത്തിന് രൂപം നല്‍കിയത്. സംസ്ഥാനത്ത് 20 സംഘങ്ങള്‍ക്കാണ് വകുപ്പ് രൂപം നല്‍കിയിട്ടുളളത്. ഓരോ സംഘത്തിലും രണ്ട് ആദായ നികുതി ഓഫീസര്‍മാരും മൂന്ന് ഇന്‍സ്‌പെക്ടര്‍മാരും ഉണ്ടാകും.

നികുതി വകുപ്പ് ജോ. കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, അസി. കമ്മീഷണര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷണം സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ആദായ നികുതി വകുപ്പ്, കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ്, പൊലീസ്, വനം, സംസ്ഥാന എക്‌സൈസ് വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ മാര്‍ച്ച് 19 ന് ചര്‍ച്ച നടത്തും.

Top