ജഗന്‍മോഹന്‍ റെഡ്ഡിയുടെ 148 കോടിയുടെ ആസ്തി കണ്ടുകെട്ടി ആദായനികുതി വകുപ്പ്

ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ 148 കോടി രൂപയുടെ ആസ്തികള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടി.

ജഗന്റെയും ഇയാളുമായി ബന്ധമുള്ളവരുടെയും കൈവശമുണ്ടായിരുന്ന ആസ്തികള്‍ ആണ് കണ്ടുകെട്ടിയത. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമം ഉപയോഗിച്ചാണ് സ്വത്തുവകകള്‍ കണ്ടുകെട്ടിയതെന്ന് ഏജന്‍സി അറിയിച്ചു.

സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് ജഗനും ഇയാളുമായി ബന്ധപ്പെട്ടവര്‍ക്കും നേര്‍ക്ക് നടപടിയെടുത്തത്.

2004-ല്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനധികൃത ആനുകൂല്യങ്ങള്‍ മുതലാക്കി, നിരവധി ബിനാമി കമ്പനികള്‍ നിര്‍മിക്കുകയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, ഖനികള്‍, സ്‌പെഷല്‍ ഇക്കണോമിക് സോണുകള്‍, ജലവിതരണ കരാറുകള്‍ എന്നിവയിലൂടെ സ്വത്ത് സമ്പാദിക്കുകയും ചെയ്‌തെന്നാണ് കേസ്.

Top