Income tax department-Investigation against k babu

കൊച്ചി :മുന്‍ മന്ത്രി കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആദായനികുതി വകുപ്പും അന്വേഷണത്തിന് തയ്യാറെടുക്കുന്നു. നിലവില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന് ശേഷമായിരിക്കും ആദായനികുതി വകുപ്പിന്റെ പരിശോധന ആരംഭിക്കുക.

കൊച്ചിയിലെ ആദായനികുതി വിഭാഗമാണ് പരിശോധന നടത്തുന്നത്. വിജിലന്‍സ് അന്വേഷണത്തിന് ശേഷം രേഖകള്‍ ഔദ്യോഗികമായി വാങ്ങിയായിരിക്കും പരിശോധന. ബാബുവിന്റെ മക്കളുടെയും മരുമക്കളുടെയും ബിനാമികളുടെയും സ്വത്തുവിവരങ്ങളെക്കുറിച്ചാവും ആദായനികുതി വകുപ്പ് അന്വേഷണം നടത്തുക.

Top