ആദായ നികുതി അടയ്ക്കാന്‍ ആധാര്‍ വേണ്ടെന്ന് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്‌

ന്യൂഡല്‍ഹി: സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് ആധാര്‍ കാര്‍ഡ് നമ്പര്‍ ഇല്ലെങ്കിലും ആദായ നികുതി അടയ്ക്കാമെന്ന് ആദായ നികുതി വകുപ്പ്.

എന്നാല്‍, ഓണ്‍ലൈന്‍ വഴി ആദായ നികുതി അടയ്ക്കുമ്പോള്‍ ആധാര്‍ നമ്പര്‍ ഹാജരാക്കണമെന്നും ഉദ്യാഗസ്ഥര്‍ പറഞ്ഞു.

പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ആധാര്‍ നമ്പര്‍ ഇല്ല എന്നത് ഒരു പ്രശ്‌നമായി കാണുന്നില്ലെന്നും, അതിനു ആരെയും നിര്‍ബന്ധിക്കില്ലെന്നും പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ രജനീഷ് കുമാര്‍ അറിയിച്ചു.

ഓണ്‍ലൈനായി ആദായ നികുതി അടയ്ക്കുമ്പോള്‍ ആധാര്‍ നമ്പര്‍ ഹാജരാക്കുന്ന സംവിധാനത്തിനും ഉടന്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, സര്‍ക്കാര്‍ വകുപ്പുകളും ബാങ്കുകളും ജനങ്ങളെ നിര്‍ബന്ധിക്കുമ്പോള്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ആധാര്‍ നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ അധികൃതര്‍ പറഞ്ഞു.

Top