ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികലയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്.
ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ തഞ്ചാവൂരിലുള്ള വീട്ടില്‍ ഉള്‍പ്പെടെ 187 സ്ഥലങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.
കടലാസു കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു.
രാവിലെ ആറുമുതല്‍ തമിഴ്‌നാട്ടിലും ബെംഗലുരു, ഹൈദരാബാദ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങളിലുമാണ് പരിശോധന നടന്നത്.
നോട്ടുനിരോധനത്തിന് ശേഷം കടലാസുകമ്പനികളുടെ പേരില്‍ ബാങ്കുകളില്‍ പണം നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ വിവിധ ഏജന്‍സികള്‍ തുടങ്ങിയിട്ടുമുണ്ട്.
എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗിക ചാനലായ ജയാ ടിവിയുടെ ചെന്നൈയിലെ ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.