ബംഗളൂരു: കുതിരക്കച്ചവട ഭീഷണിയെത്തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്.
ബംഗളൂരുവിലെ ബിദാദിയിലെ ആഡംബര റിസോര്‍ട്ടിലാണ് റെയ്ഡ് നടക്കുന്നത്.
റിസോര്‍ട്ടിന് പുറമെ എംഎല്‍എമാരുടെ താമസത്തിന്റെ ചുമതലയുള്ള കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഡി.കെ. ശിവകുമാറിന്റെ ബംഗളൂരുവിലെ വീട്ടിലും റിസോര്‍ട്ടിലെ മുറിയിലും റെയ്ഡ് നടക്കുന്നുണ്ട്.
സിആര്‍പിഎഫ് അകമ്പടിയോടെയെത്തിയ 10 ഉദ്യോഗസ്ഥരാണ് റിസോര്‍ട്ടില്‍ പരിശോധന നടത്തുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തുന്ന കുതിരക്കച്ചവടം ഭയന്ന് ഗുജറാത്തിലെ 42 എംഎല്‍എമാരെയാണ് കോണ്‍ഗ്രസ് നേതൃത്വം ബംഗളൂരുവിലേക്ക് മാറ്റിയത്.
ഇവര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം എല്ലാ സൗകര്യങ്ങളും റിസോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ആഗസ്ത് എട്ടുവരെ എംഎല്‍എമാരെ ഇവിടെ താമസിപ്പിക്കാനാണ് തീരുമാനം.
എംഎല്‍എമാരെ സ്വാധീനിക്കാനുള്ള എല്ലാ ശ്രമങ്ങളും അടഞ്ഞതോടെ ഭീഷണിപ്പെടുത്തി കൂടെക്കൂട്ടാനാണ് റെയ്ഡുമായി കേന്ദ്രസര്‍ക്കാര്‍ എത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.