ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ 165 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്.
ബിഹാറിലെ പാറ്റ്‌നയിലും സമീപ പ്രദേശത്തുമുള്ള കെട്ടിടങ്ങള്‍, ഷോപ്പിംഗ് മാളിന് വേണ്ടി നിര്‍മ്മാണം നടക്കുന്ന 3.5 ഏക്കര്‍ ഭൂമി എന്നിവയാണ് പിടിച്ചെടുത്തത്.
ലാലുവിന്റെ മകന്‍ തേജസ്വി യാദവിന്റെ ഡല്‍ഹിയിലെ വീടും മകള്‍ മിര്‍സയുടെ ഫാം ഹൗസും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ ബെനാമി സ്വത്ത് സമ്പാദനക്കേസില്‍ ആദായനികുതി വകുപ്പ് നേരത്തേ കേസെടുത്തിരുന്നു.
അതേസമയം, റെയില്‍വെ ഹോട്ടല്‍ ടെന്‍ഡര്‍ കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിനും തേജ്വസി യാദവിനും ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമയം സിബിഐ നീട്ടി നല്‍കിയിട്ടുണ്ട്.