നികുതി ദായകര്‍ക്കു സഹായകരമാവുന്ന മൈ ടാക്‌സ് ആപ്പുമായി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്.
ഒരു വ്യക്തിക്കുവേണ്ട, ഐ ടി യുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ മേഖലകളെയും സംയോജിപ്പിച്ചുകൊണ്ടൊരു മൊബൈല്‍ ആപ്ലിക്കേഷന്‍ ആയ മൈ ടാക്‌സ് ആപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്.
ഇന്‍ഹൗസ് ആയാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യക്തികള്‍ക്ക് പാന്‍ അക്കൗണ്ട് നമ്പറുമായി ബന്ധപ്പെടുത്തിയാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയുക.
നികുതി അടയ്ക്കല്‍, നികുതി വെട്ടി കുറക്കല്‍, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റുമായുള്ള ആശയ വിനിമയം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്താം.