ചെന്നൈ: അമേരിക്കന്‍ ബഹുരാഷ്ട്ര ഐ.ടി കമ്പനിയായ കൊഗ്നിസെന്റിനോട് ആദായ നികുതി തര്‍ക്കവുമായി ബന്ധപ്പെട്ട് 420 കോടി രൂപ രണ്ട് ദിവസത്തിനകം അടയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി. ഈ തുക അടയ്ക്കുന്നതിന് വേണ്ടി മുംബൈയിലെ ജെ.പി മോര്‍ഗനിലുള്ള കമ്പനിയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം, മറ്റ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് അതുപോലെ തന്നെ തുടരും. ബാങ്കിന്റെ ഉത്തരവ് പാലിക്കുകയും ശേഷിക്കുന്ന തുകയ്ക്കുള്ള ബാങ്ക് ഗാരന്റി കെട്ടിവയ്ക്കുകയും ചെയ്യുകയാണെങ്കില്‍ ആദായ നികുതി വകുപ്പിന്റെ നടപടികളില്‍ ഇടക്കാല സ്‌റ്റേ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ഡിവിഡന്റ് വിതരണ നികുതിയില്‍ വെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് കൊഗ്നിസെന്റിന്റെ ബാങ്ക് അക്കൗണ്ടുകളും ഡെപ്പോസിറ്റുകളും ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ഒരു കമ്പനി നിക്ഷേപകര്‍ക്ക് നല്‍കുന്ന ഡിവിഡന്റ് അനുസരിച്ച് ചുമത്തുന്ന നികുതിയാണിത്.