ന്യൂഡല്‍ഹി: ആദായനികുതിപിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്രവര്‍ത്തനസംവിധാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചത്. ഘടനാപരമായ പരിഷ്‌കാരങ്ങള്‍ പുതിയ ചുവടുവയ്പ്പാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘സുതാര്യ നികുതിപരിവ്-സത്യസന്ധരെ ആദരിക്കല്‍’ എന്ന പ്ലാറ്റ്‌ഫോം നിലവില്‍ വരുന്നതോടെ ഈ രംഗത്ത് കൂടുതല്‍ പരിഷ്‌കരണം നടപ്പാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃത്യമായി നികുതി നല്‍കുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടിക്രമങ്ങള്‍ ലളിതമായി ആര്‍ക്കും നല്‍കാവുന്നതരത്തില്‍ പരിഷ്‌കരിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഫേസ്ലെസ് അസസ്‌മെന്റ്, ഫേസ്ലെസ് അപ്പീല്‍, ടാക്‌സ്‌പെയേഴ്‌സ് ചാര്‍ട്ടര്‍ തുടങ്ങിയവ പ്ലാറ്റ്‌ഫോമിലുണ്ട്. ഫേയ്‌സ്ലെസ് അപ്പീല്‍ സേവനം സെപ്റ്റംബര്‍ 25ന് നിലവില്‍ വരുമെന്നും മോദി അറിയിച്ചു.
നികുതി വകുപ്പില്‍നിന്നുള്ള ഔദ്യോഗികസന്ദേശങ്ങള്‍ക്ക് കംപ്യൂട്ടര്‍വഴിയുള്ള പ്രത്യേക തിരിച്ചറിയല്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി. ആദായനികുതി കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ‘വിവാദ് സെ വിശ്വാസ്’ പദ്ധതി നടപ്പാക്കിയിരുന്നു.