പാലക്കാട് : പാലക്കാട് കരുണ മെഡിക്കല്‍ കോളജില്‍ ഇന്‍കം ടാക്സ് റെയ്ഡ്. കരുണ മെഡിക്കല്‍ ട്രസ്റ്റിന്റെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 70 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.
ഇതില്‍ അന്‍പത് ലക്ഷം അസാധുവാക്കിയ അഞ്ഞൂറു രൂപ നോട്ടുകളാണ്. ബാക്കി ഇരുപതു ലക്ഷം രണ്ടായിരം രൂപ രണ്ടായിരം രൂപ നോട്ടുകളുടേതാണ്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.