ന്യൂഡല്‍ഹി : കേരളത്തിലെ പ്രളയക്കെടുതി കണക്കിലെടുത്ത് 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി. സെപ്റ്റംബര്‍ 15 വരെയാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നീട്ടിയത്.
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാലാവധി ഈ മാസം 31-ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. ആദ്യം ജൂലൈ 31-ന് മുമ്പായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു അറിയിപ്പെങ്കിലും ഇതു പിന്നീട് ഓഗസ്റ്റ് അവസാനത്തേക്കു മാറ്റിയിരുന്നു.