ഗാ​ന്ധി കു​ടും​ബ​ത്തി​ന് തി​രി​ച്ച​ടി ; യംഗ് ഇന്ത്യയെ ട്രസ്റ്റായി കാണാനാവില്ല,ഹ​ര്‍​ജി ത​ള്ളി

ന്യൂഡല്‍ഹി: ആദായനികുതി കേസില്‍ ഗാന്ധി കുടുംബത്തിന് തിരിച്ചടി. ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള യംഗ് ഇന്ത്യയെ ട്രസ്റ്റായി കണക്കാക്കണമെന്ന ഹര്‍ജി നികുതി ട്രൈബ്യൂണല്‍ തള്ളി. യംഗ് ഇന്ത്യയെ ഒരു ട്രസ്റ്റായി കണക്കാക്കാനാകില്ലെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റ് ജേര്‍ണല്‍ ലിമിറ്റഡിന്റെ ഓഹരികള്‍ യംഗ് ഇന്ത്യാ കമ്പനിയിലേക്കാണ് മാറ്റിയിരുന്നത്. കമ്പനിയെ ഒരു ട്രസ്റ്റയായി കണക്കാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി. ഇതോടെ രാഹുലിനെതിരെയുള്ള നികുതി കേസിൽ അന്വേഷണം നടക്കും.

Top