കൊവിഡ് കേസുകളിൽ വ‍ര്‍ധനവ്; കേന്ദ്രം കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നി‍ര്‍ദ്ദേശം നൽകി

ദില്ലി: കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം ഉൾപ്പെടെയുള്ള 6 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക ജാഗ്രത നിർദ്ദേശം. പരിശോധനയും നിരീക്ഷണവും വാക്സിനേഷനും ശക്തമായി തുടരണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. കേരളത്തിൽ പ്രതിവാര കേസുകൾ മാർച്ച് 15 ഓടെ 434 ല്‍ നിന്ന് 579 ആയി . പോസിറ്റിവിറ്റി നിരക്ക് 0.61 ൽ നിന്ന് 2.64 % ആയെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിന് പുറമെ തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങള്‍ക്കും ജാഗ്രത പുലർത്തണമെന്ന നിർദേശമുണ്ട്

Top