സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 240 വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46,400 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5800 ആയി. ഇന്നലെ 80 രൂപയാണ് വര്‍ധിച്ചത്.
ഈ മാസത്തെ ഉയര്‍ന്ന സ്വര്‍ണവില ജനുവരി രണ്ടിനാണ് രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്ന്. കുറഞ്ഞ സ്വര്‍ണവില ജനുവരി 11ന് ആയിരുന്നു രേഖപ്പെടുത്തിയത്(46,080).