ശബരിമലയിൽ നിന്നുള്ള കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധന

ksrtc

പത്തനംതിട്ട: കുറച്ച് ദിവസങ്ങളായി തീര്‍ത്ഥാടകര്‍ കൂടിയതോടെ ശബരിമലയില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ദ്ധന. 48 ലക്ഷം രൂപയാണ് തിങ്കളാഴ്ച മാത്രം കെഎസ്ആര്‍ടിസിയുടെ വരുമാനം.

ഈ മണ്ഡലകാലത്തെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള തീര്‍ത്ഥാടകരുടെ യാത്ര ഈ സീസണ്‍ മുതല്‍ കെഎസ്ആര്‍ടിസി ബസിലൂടെ മാത്രമാക്കിയതാണ് വരുമാനം ഉയര്‍ന്നതിന് കാരണം.

56,576 തീര്‍ത്ഥാടകരാണ് നിലയ്ക്കല്‍ നിന്നുള്ള ഷട്ടില്‍ സര്‍വീസിലൂടെ പമ്പയിലെത്തിയത്. 42 ലക്ഷത്തോളം രൂപ നിലയ്ക്കലില്‍ നിന്നും എട്ട് ലക്ഷം ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്നും തിങ്കളാഴ്ച കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച വരെ ശരാശരി 700 സര്‍വീസുകള്‍ മാത്രമാണ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് നടത്തിയിരുന്നത്.

തിരക്ക് കൂടിയതോടെ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണവും കൂട്ടി.

Top