മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. 5024 പുതിയ കൊവിഡ് കേസുകളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒരൊറ്റ ദിവസം അയ്യായിരത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.
175 കൊവിഡ് രോഗികളുടെ മരണമാണ് ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്. നിലവില്‍ 65829 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.
ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ഔദ്യോഗിക കണക്ക് അനുസരിച്ച് 1,52,765 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 7106 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ ഉണ്ടായത്.