തിരുവനന്തപുരം : സംസ്ഥാനത്ത് സൂര്യാഘാത, സൂര്യാതാപ മുന്നറിയിപ്പ് ഇന്നും തുടരും. ഇന്നും ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ താപനില ശരാശരി നാല് ഡിഗ്രി വരെ ഉയരും.
സംസ്ഥാനത്ത് തിരുവനന്തപുരത്തും ആലപ്പുഴയിലും ഉയര്‍ന്ന ചൂട് അനുഭവപ്പെടാനാണ് സാധ്യത. ശരാശരി താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കും. വയനാട് ഒഴികെയുള്ള ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെയും താപനില ശരാശരി ഉയരും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് പേര്‍ക്ക് ഇന്നലെ സൂര്യാതപമേറ്റിരുന്നു. കോഴിക്കോട് , കൊല്ലം, മലപ്പുറം, പാലക്കാട് എന്നിവടങ്ങളിലുള്ളവര്‍ക്കാണ് സൂര്യാതാപമേറ്റത്.
ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും പലയിടത്തും താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. പാലക്കാട് 39.4 ഡിഗ്രിയും, ആലപ്പുഴയില്‍ 37.1 ഡിഗ്രിയും തിരുവനന്തപുരത്ത് 36.6 ഡിഗ്രിയും ചൂടാണ് ഇന്നലെ അനുഭവപ്പെട്ടത്.