മുംബൈ: രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കോവിഡ് രോഗികളുടെ സംഖ്യ ഉയരുന്നു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2739 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ 1,458 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 120 മരണങ്ങളും തമിഴ്‌നാട്ടില്‍ 19 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്ട്ട് ചെയ്തു.
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 82,000 കടന്നു. ഇന്ന് മാത്രം 2739 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 82,968 ആയി ഉയര്‍ന്നു. ആകെ 2,969 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. 42,609 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്.
2,234 രോഗികള്‍ക്ക് ഇന്ന് രോഗം ഭേദമായി. 37,390രോഗികള്‍ ഇതുവരെ സുഖം പ്രാപിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 5,37,124 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 30,152 ആയി. ഇന്ന്മാത്രം 1,458 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണം 251 ആയി. 13,503 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. 633 രോഗികള്‍ക്ക് ഇന്ന് രോഗം ഭേദമായി. ഇതോടെ 16,395 രോഗികള്‍ ഇതുവരെ സുഖം പ്രാപിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.