ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റിന്റെ ആദ്യ സെഷനില്‍ ഇന്ത്യ നാല് വിക്കറ്റുകള്‍ പിഴുതിയിരുന്നു. ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു. രണ്ടാം സെഷനില്‍ ജഡേജ മറ്റൊരു വിക്കറ്റ് കൂടി നേടി. ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡിനെയാണ് (14) ജഡേജ ആദ്യം പുറത്താക്കിയത്. മുഹമ്മദ് സിറാജാണ് ക്യാച്ചെടുത്തത്.
ജഡേജയുടെ വിക്കറ്റ് നേട്ടത്തേക്കാളും ചര്‍ച്ചയായത് സിറാജിന്റെ അവിശ്വസനീയ ക്യാച്ച് തന്നെയായിരുന്നു. ജഡേജയുടെ പന്ത് ലോംഗ് ഓഫിലൂടെ കളിക്കാനാണ് ബ്ലാക്ക്‌വുഡ് ശ്രമിച്ചത്. എന്നാല്‍ താരത്തിന്റെ ശ്രമം സിറാജിന്റെ കൈകളില്‍ അവസാനിച്ചു. തന്റെ വലത് വശത്തേക്ക് ഓടിയ സിറാജ് ഒറ്റക്കൈ കൊണ്ട് പന്ത് ചാടിപ്പിടിച്ചു. വിഡീയോ കാണാം…
Is it a bird? It is a plane? It’s Mohammed Siraj https://t.co/YcAGD1WmxP
— sourav (@Purplepatch22) July 12, 2023
സ്‌കോര്‍ബോര്‍ഡില്‍ 31 റണ്‍സുള്ളപ്പോള്‍ ടാഗ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ (20) വിക്കറ്റ് വിന്‍ഡീസിന് നഷ്ടമായി. അശ്വിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഇതോടെ ടെസ്റ്റ് കരിയറില്‍ അച്ഛനേയും മകനേയും പുറത്താക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി അശ്വിന്‍.
ടെസ്റ്റില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്ര്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തി.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ജയ്‌ദേവ് ഉനദ്ഖട്, മുഹമ്മദ് സിറാജ്.
വെസ്റ്റ് ഇന്‍ഡീസ്: ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, റെയ്‌മോന്‍ റീഫര്‍, ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്, അലിക്ക് അതനെസെ, ജോഷ്വാ ഡ സില്‍വ, ജേസണ്‍ ഹോള്‍ഡര്‍, റഖീം കോണ്‍വാള്‍, അല്‍സാരി ജോസഫ്, കെമര്‍ റോച്ച്, ജോമല്‍ വറിക്കന്‍.