ക്യാന്‍സര്‍ ചികിത്സക്കുള്ള മരുന്നുകളുടെ തീ വില രോഗികളെ വലയ്ക്കുന്നു

ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വിലക്കയറ്റം രോഗികളെ വലയ്ക്കുന്നു.

ക്യാന്‍സര്‍ മരുന്നുകളില്‍ ഭൂരിഭാഗവും വില നിയന്ത്രണ പട്ടികയ്ക്ക് പുറത്തായതിനാല്‍ നിര്‍മ്മാതാക്കള്‍ തോന്നിയ വില നിശ്ചയിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ഉത്പാദന ചിലവില്‍ നിന്ന് അധികം വില ഈടാക്കുന്നുവെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ സാക്ഷ്യപ്പെടുത്തല്‍.

കാന്‍സര്‍ ചികിത്സക്കായി ഇന്ത്യയില്‍ ഉപയോഗിക്കുന്ന മിക്ക മരുന്നുകളും വിദേശ രാജ്യങ്ങളില്‍ നിന്നുമാണ് എത്തുന്നത്.

ഗവേഷണങ്ങള്‍ക്കൊടുവില്‍ മരുന്നുകള്‍ കണ്ടെത്തി വിപണിയിലെത്തുമ്പോള്‍ വന്‍വിലയാണ് രോഗികള്‍ നല്‍കേണ്ടി വരുന്നത്.

കീമോ തെറാപ്പി മരുന്നുകളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാന്‍ പോലും കഴിയാത്ത നിലയിലേക്കാണ് എത്തിയിരിക്കുന്നത്. രോഗികളെ ചൂഷണം ചെയ്യുന്ന തരത്തിലാണ് മരുന്നുവില ഉയരുന്നത്.

മരുന്നുവില നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ക്യാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഭൂരിഭാഗം മരുന്നുകളും വില നിയന്ത്രണ പട്ടികയില്‍ നിന്നും പുറത്താണ്.

Top