സിഡ്‌നി: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ കളിക്കാതിരുന്ന ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നു. മൂന്നാം തിയതി ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ കളിക്കാനുള്ള എല്ലാം തയ്യാറെടുപ്പുകളും നടത്തുകയാണ് താരം. സിഡ്‌നിയില്‍ ടീം ഫിസിയോ പാട്രിക്കിനൊപ്പം അശ്വിന്‍ ഇന്‍ഡോര്‍ പരിശീലനം നടത്തി.
രവീന്ദ്ര ജഡേജയാണ് ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ അശ്വിന് പകരം സ്പിന്നറായി കളിച്ചത്. മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ അഞ്ച് വിക്കറ്റ് വീഴ്ത്താനും ജഡേജക്കായി. അതിനാല്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ അശ്വിനെ ടീമിലേക്ക് പരിഗണിക്കൂ.
അതേസമയം ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയമെന്ന ചരിത്രനേട്ടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പരമ്പരയില്‍ 21ന് മുന്നിലാണ് നിലവില്‍ ഇന്ത്യ.