മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയ പരമ്പര നടന്നതിന് ശേഷം പെര്‍ത്ത് പിച്ചിനെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായിരിക്കുകയാണ്. പിച്ചിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ വലിയ വിവാദങ്ങള്‍ക്കിടവെച്ചിരുന്നു.
അപ്രതീക്ഷിത ബൗണ്‍സിനെ തുടര്‍ന്ന് ഐസിസി മാച്ച് റഫറി രഞ്ജന്‍ മധുഖലെ ശരാശരി(ആവറേജ്) റേറ്റിംഗ് മാത്രമാണ് പിച്ചിന് നല്‍കിയത്. പിന്നാലെ, പിച്ചിനെ ചൊല്ലി ഓസീസ് മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സനും ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്രയും ട്വിറ്ററില്‍ ഏറ്റുമുട്ടിയിരുന്നു.
Pitches play a crucial role, especially in Test cricket. In order to revive Test cricket and generate excitement, we need to provide more pitches like the one at Perth, where the skills of batsmen and bowlers are truly TESTed. This pitch was by no means “Average”.
— Sachin Tendulkar (@sachin_rt) December 23, 2018
എന്നാലിപ്പോള്‍ ആ തര്‍ക്കങ്ങളെയെല്ലാം കാറ്റില്‍ പറത്തി പെര്‍ത്ത് പിച്ചിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.’ടെസ്റ്റ് ക്രിക്കറ്റില്‍ പിച്ചുകള്‍ക്ക് വലിയ റോളുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കണമെങ്കില്‍ ബാറ്റ്‌സ്മാന്‍മാരുടെയും ബൗളര്‍മാരുടെയും കഴിവ് പരിശോധിക്കുന്ന പെര്‍ത്തിലെ പോലെ സമാനമായ പിച്ചുകള്‍ നിര്‍മ്മിക്കണമെന്നും’ സച്ചിന്‍ പറഞ്ഞു. പെര്‍ത്ത് പിച്ച് ഒരിക്കലും ‘ശരാശരി’ അല്ലെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ട്വിറ്ററില്‍ കുറിച്ചു.