പെര്‍ത്ത്: ഐസിസി മാച്ച് റഫറി രഞ്ജന്‍ മധുഖലെ പെര്‍ത്തിലെ പുതിയ സ്റ്റേഡിയത്തിലെ പിച്ചിന് ശരാശരി(ആവറേജ്) റേറ്റിംഗ് നല്‍കിയത് വിവാദത്തില്‍. അപ്രതീക്ഷിത ബൗണ്‍സാണ് പെര്‍ത്ത് പിച്ചിന് കുറഞ്ഞ റേറ്റിംഗ് ലഭിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ റേറ്റിംഗ് കൊടുത്തതിന് പിന്നാലെ വന്‍ വിമര്‍ശനങ്ങളാണ് അദ്ദേഹത്തിന് നേരം വരുന്നത്.
ഇതുസംബന്ധിച്ച് ഐസിസിയുടെ റേറ്റിംഗ് പുറത്തുവന്നതിന് പിന്നാലെ മുന്‍ താരങ്ങള്‍ തമ്മില്‍ ട്വിറ്ററില്‍ വാക്പോര് പ്രത്യക്ഷപ്പെട്ടു. ഓസീസ് മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണും ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്രയുമാണ് ട്വീറ്റുകളുമായി രംഗത്തെത്തിയത്.
Nothing wrong with it. It was exciting to watch a contest between bat and ball for a change and not these dull flat tracks being served up constantly. I’d actually be interested in knowing what a good pitch is? Hope for another exciting test at the MCG ? https://t.co/Q1vOYm6AaB
— Mitchell Johnson (@MitchJohnson398) December 21, 2018
ടെസ്റ്റ് വേദികള്‍ക്ക് ഐസിസി നല്‍കുന്ന വിവിധ റേറ്റിംഗുകള്‍ വളരെ മികച്ചത്, മികച്ചത്, ശരാശരി, ശരാശരിയില്‍ താഴെ, മോശം എന്നിങ്ങനെയാണ്. അഡ്ലെയ്ഡ് പിച്ചിന് വെരി ഗുഡ് റേറ്റിംഗ് ലഭിച്ചപ്പോഴായിരുന്നു പെര്‍ത്തിന് ശരാശരി റേറ്റിംഗ് ലഭിച്ചത്.
Vihari bowled a bouncer on the ‘first day’ to dismiss a well set Harris. I rest my case ?? https://t.co/gELNtmLUuI
— Aakash Chopra (@cricketaakash) December 21, 2018
Vihari bowled a bouncer on the ‘first day’ to dismiss a well set Harris. I rest my case ?? https://t.co/gELNtmLUuI
— Aakash Chopra (@cricketaakash) December 21, 2018
You spoke of natural deterioration that leads to variable bounce. That ball was a reflection of variable bounce on the first day. Not dangerous then. But yes…that Shami spell on day four was close to dangerous….felt that player safety was in question. Therefore the rating. https://t.co/AlE4Me9Iko
— Aakash Chopra (@cricketaakash) December 21, 2018