മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ ജയിച്ചത് ഇന്ത്യയാണെങ്കിലും ആരാധകരുടെ മനസ് കീഴടക്കിയത് അര്‍ച്ചി ഷില്ലര്‍ എന്ന കൊച്ചു മിടുക്കനാണ്. ഓസിസ് തോറ്റതിന്റെ സങ്കടം മനസില്‍ ഒളിപ്പിച്ച് ഇന്ത്യന്‍ ടീമിനും മാച്ച് ഒഫീഷ്യല്‍സിനും ഹസ്തദാനം നല്‍കുന്ന ആര്‍ച്ചിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.
Onya Archie! What a week he's had leading the Aussie team in Melbourne.
And great stuff here from the Indian players and match officials after the Test match! #AUSvIND pic.twitter.com/Q0jRn52Jck
— cricket.com.au (@cricketcomau) December 30, 2018
വരിവരിയായി വരുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കും ടീം സ്റ്റാഫിനും കൈകൊടുത്ത് ആര്‍ച്ചി നടന്നപ്പോള്‍ വളരെ ബഹുമാനത്തോടെയാണ് ആര്‍ച്ചിയെ അവരെല്ലാം നോക്കിയത്. ഇന്ത്യ-ഓസിസ് പരമ്പരയില്‍ മെല്‍ബണില്‍ ഓസ്‌ട്രേലിയയുടെ സഹനായകനായിരുന്നു ഈ എട്ട് വയസുകാരന്‍ ആര്‍ച്ചി.