തിരുവനന്തപുരം: ജനുവരി 30 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് അഞ്ച് രൂപയായും നിലവിലുള്ള നിരക്കിന്റെ 50 ശതമാനമായും പുനര്‍നിര്‍ണയിക്കണം, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിക്കും.
സമരത്തിനു മുന്നോടിയായി ജനുവരി 22ന് സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാരമിരിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ അറിയിച്ചു.