രാജ്യം എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിന ആഘോഷത്തില്‍; ഡല്‍ഹിയില്‍ കര്‍ശന സുരക്ഷ

Indian Flag

രാജ്യം ഇന്ന് എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു .രാവിലെ ഏഴ് മണിക്ക് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.

ചെങ്കോട്ടയില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് രാജ്യത്തിന്റെ ഔദ്യോഗികമായ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടക്കുക. രാവിലെ ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കര-നാവിക-വ്യോമ സേന മേധാവികളുടെ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിക്കും.

പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി.

പുതിയ ഇന്ത്യക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വാതന്ത്ര്യദിനസന്ദേശത്തില്‍ പറഞ്ഞു.

സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള ആശയങ്ങള്‍ പങ്കുവെക്കാനുള്ള ദിനമായി സ്വാതന്ത്രദിനത്തെ കാണണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ആഹ്വാനം.

പ്രധാനമന്ത്രിയുടെ പ്രഭാഷണത്തിന് ശേഷം വിവിധ കലാപരിപാടികള്‍ നടക്കും. സ്വാതന്ത്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്.

Top