സ്വാതന്ത്ര്യദിനാഘോഷം:’ഹര്‍ ഘര്‍ തിരംഗ’വുമായി കേന്ദ്രസര്‍ക്കാര്‍

76ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പെയ്ന്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനു കീഴില്‍ രാജ്യത്തെ 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തും. പരിപാടിയുടെ ഭാഗമായി ആഗസ്ത് 13 മുതല്‍ 15 വരെ പൊതുജനപങ്കാളിത്തത്തോടെ വീടുകളില്‍ ത്രിവര്‍ണ പതാക പാറും. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന് കീഴില്‍ നടത്താനിരിക്കുന്ന പ്രചാരണത്തിന്റെ തയ്യാറെടുപ്പുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവലോകനം ചെയ്തു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പങ്കാളികളാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, ടോള്‍ പ്ലാസകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യവാസികള്‍ക്കിടയില്‍ ദേശസ്നേഹം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ‘ഹര്‍ ഘര്‍ തിരംഗ’ എന്ന പേരില്‍ ഒരു കാമ്പെയ്ന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുമായും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണാധികാരികളുടേയും യോഗത്തിലാണ് ഈ പ്രചരണത്തെ കുറിച്ച് സര്‍ക്കാര്‍ അറിയിച്ചത്. ജൂലൈ 22 മുതല്‍, എല്ലാ സംസ്ഥാന സര്‍ക്കാര്‍ വെബ്സൈറ്റുകളുടെയും ഹോംപേജില്‍ ദേശീയ പതാക പ്രത്യക്ഷപ്പെടണമെന്നും സർക്കാർ അറിയിച്ചു.

Top