സ്വാതന്ത്ര്യദിനം; അതിര്‍ത്തികളില്‍ കനത്ത സുരക്ഷ, ഡല്‍ഹിയില്‍ മാത്രം 10,000ല്‍ അധികം പൊലീസുകാര്‍

ഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അതിര്‍ത്തികളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. നിയന്ത്രണ രേഖയിലെയും ശ്രീനഗര്‍ താഴ്വരയിലെയും സുരക്ഷയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളും അതീവ സുരക്ഷാ വലയത്തില്‍ തന്നെയാണ്. വിമാനത്താവളങ്ങളിലും, ഡല്‍ഹി മെട്രോ സ്റ്റേഷനുകളിലും എന്‍എസ്ജിയുടെ നിരീക്ഷണം കര്‍ശനമാക്കി.

മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കുക്കി, മെയ്തി വിഭാഗത്തിന്റെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. റെഡ് ഫോര്‍ട്ട് പരിസരത്തെ റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ചുകൊണ്ട് പൊലീസ് വാഹനങ്ങളെ തടയുകയാണ്. ഡല്‍ഹിയില്‍ മാത്രം 10,000ല്‍ അധികം പൊലീസുകാരെയും സുരക്ഷാ സേനയെയുമാണ് നിയോഗിച്ചിരിക്കുന്നത്.

ജമ്മു കാശ്മീരിലും പഞ്ചാബ് അതിര്‍ത്തിയിലും ശ്രീനഗര്‍ താഴ്വരയിലും പരിശോധനയും സുരക്ഷയും ശക്തമാണ്. അടുത്ത ദിവസങ്ങളില്‍ ഡെല്‍ഹി അതിര്‍ത്തി മേഖലകളില്‍ ബാരിക്കേഡ് സ്ഥാപിച്ചുകൊണ്ടുള്ള കനത്താ സുരക്ഷാ വലയം തീര്‍ക്കും.

Top