സ്വാതന്ത്ര്യ ദിനം; ജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി, ഡല്‍ഹിയില്‍ നിരോധനാജ്ഞ

ഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി ഡല്‍ഹി പൊലീസ്. രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളില്‍ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ആളുകള്‍ കൂട്ടംകൂടാനും സമരങ്ങളും സത്യഗ്രഹങ്ങളും നടത്താനും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു. ഡല്‍ഹി പൊലീസിന്റെ സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഡിസിപിയാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. അതേസമയം, ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളുടെയും മറ്റും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

അതേസമയം ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ എന്നിവര്‍ ഇന്ന് ഉച്ചയ്ക്ക് 12:30 ന് രാജ്ഘട്ടില്‍ വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് രാജ്ഘട്ട്, ചെങ്കോട്ട മുതലായവയ്ക്ക് ചുറ്റും ഡല്‍ഹി പൊലീസ് സെക്ഷന്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്.

Top