ജിഎസ്ടി ഇഫക്ട് ; ഓഹരി സൂചികകള്‍ 222.19 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 222.19 പോയന്റ് നേട്ടത്തില്‍ 31836ലും നിഫ്റ്റി 91 പോയന്റ് ഉയര്‍ന്ന് 9979.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തില്‍ നിക്ഷേപകര്‍ പ്രതീക്ഷയര്‍പ്പിച്ചതാണ് വിപണിക്ക് ആശ്വാസമായത്.
ഓഹരി വില 4.60 ശതമാനത്തോളമുയര്‍ന്ന് ടാറ്റ സ്റ്റീലാണ് മികച്ച നേട്ടമുണ്ടാക്കിയത്.

ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, വേദാന്ത, ഐഒസി, എസ്ബിഐ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍ വിപ്രോ, ലുപിന്‍, മാരുതി സുസുകി, ടിസിഎസ് തുടങ്ങിയവയും നേട്ടത്തിലായിരുന്നു.

ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top