മുംബൈ : നഷ്ടത്തോടെ വ്യാപാരം തുടങ്ങിയതെങ്കിലും സൂചികകളില്‍ താമസിയാതെ നേട്ടത്തിലായി.
സെന്‍സെക്‌സ് 16 പോയന്റ് നേട്ടത്തില്‍ 33616ലും നിഫ്റ്റി ഒരു പോയന്റ് ഉയര്‍ന്ന് 10440ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 1121 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 628 ഓഹരികള്‍ നഷ്ടത്തിലുമാണ്.
സണ്‍ ഫാര്‍മ, ലുപിന്‍, സിപ്ല, എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, വിപ്രോ, റിലയന്‍സ്, മാരുതി സുസുകി തുടങ്ങിയവ നേട്ടത്തിലും ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലാണ്.