index new 3g phone price 3,999

ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഇന്റക്‌സ് പുതിയ 3ജി ഹാന്‍ഡ്‌സെറ്റ് വിപണിയിലിറക്കി. ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ക്ലൗഡ് ചാംപ് എന്ന ഹാന്‍ഡ്‌സെറ്റിന്റെ വില 3,999 രൂപയാണ്.

ഇരട്ട സിം ഉപയോഗിക്കാവുന്ന ഹാന്‍ഡ് സെറ്റ് ആന്‍ഡ്രോയ്ഡിന്റെ 4.4.2 കിറ്റ്കാറ്റ് പതിപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. 4.5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, ഡ്യുവല്‍ കോര്‍ മീഡിയടെക് എംടി6572എക്‌സ് പ്രോസ്സസര്‍, 512 എംബി റാം എന്നിവ ക്ലൗഡ് ചാംപിന്റ മുഖ്യ ഫീച്ചറുകളാണ്.

5 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും 2 മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമുള്ള ഹാന്‍ഡ്‌സെറ്റിന്റ ബാറ്ററി ലൈഫ് 1,700 എംഎഎച്ച് ആണ്. ടച്ച് സ്‌ക്രീനുള്ള ക്ലൗഡ് ചാംപില്‍ 4 ജബി ഇന്റേണല്‍ സ്റ്റോറേജുണ്ട്.

സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ ഉയര്‍ത്താം. സാധാരണ സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമായ എല്ലാ കണക്റ്റിവിറ്റി സേവനങ്ങളും ഈ ഹാന്‍ഡ്‌സെറ്റിലും ലഭ്യമാണ്.

Top