ഇന്ത്യ ആഗോളതലത്തിൽ മുന്നേറുന്നു, പാക്ക്‌ ഭീകരവാദത്തെ എതിർക്കണം ; അമേരിക്ക

Trump

വാഷിംഗ്ടൺ: ആഗോളതലത്തിൽ മുന്നേറികൊണ്ടിരുക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്ക.

അമേരിക്കയുടെ പുതിയ ദേശീയ സുരക്ഷാ നയത്തിലാണ് ഇന്ത്യ വളരുകയാണെന്നും, മുന്നേറുന്ന ആഗോള ശക്തിയാണെന്നും വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് 68 പേജുള്ള പുതിയ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി (എന്‍ എസ് എസ്) പുറത്തിറക്കിയത്.

മുന്നേറുന്ന ആഗോള ശക്തിയെന്ന നിലയിലും, നയതന്ത്ര – സൈനിക പങ്കാളി എന്ന നിലയിലും ഇന്ത്യയുടെ ഈ പുരോഗതിയെ സ്വാഗതം ചെയ്യുന്നുവെന്നും യുഎസ് വ്യക്തമാക്കി.

അമേരിക്കയും ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കൂടുതൽ ശക്തമാക്കാനും, മെച്ചപ്പെടുത്താനും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷാ കാര്യങ്ങളിലും അതിര്‍ത്തി മേഖലകളിലും ഇന്ത്യയുടെ നേതൃത്വത്തിന് പിന്തുണ നല്‍കുമെന്നും എന്‍ എസ് എസ് വ്യക്തമാക്കുന്നുണ്ട്.

ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളെ എല്ലാത്തരത്തിലും സഹായിക്കുമെന്ന് അമേരിക്ക എന്‍ എസ് എസില്‍ പറയുന്നു. ഇത് ദക്ഷിണ ഏഷ്യന്‍ മേഖലയിൽ ചൈന സ്ഥാപിക്കാൻ ശ്രമിക്കുന്ന ആധിപത്യത്തെ ലക്ഷ്യമാക്കിയുള്ള തീരുമാനമാണ്.

മാത്രമല്ല, പാക്കിസ്ഥാൻ ഭീകരവാദത്തെ എതിർക്കണമെന്നും, ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും എന്‍ എസ് എസില്‍ അമേരിക്ക ചൂണ്ടിക്കാട്ടുന്നു.

ജപ്പാന്‍ ഓസ്ട്രേലിയ, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ചതുര്‍ഭുജ സഹകരണം ശക്തമാക്കണമെന്നും എന്‍ എസ് എസ് പറഞ്ഞു.

Top