വിശാഖപട്ടണം : മൂന്നു വിക്കറ്റു വീഴ്ത്തിയ മലയാളി താരം ബേസിൽ തമ്പിയുടെ മികവിൽ ന്യൂസീലൻഡ് എ ടീമിനെതിരായ അവസാന ഏകദിന മൽസരത്തിൽ ഇന്ത്യൻ എ ടീമിനു മൂന്നു വിക്കറ്റ് വിജയം.
ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 174 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 32.1 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോർ മറികടന്നു.
ആറോവർ എറിഞ്ഞ ബേസിൽ 19 റണ്‍സ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്. മൂന്നു മല്‍സരങ്ങളിൽ ജയിച്ച ഇന്ത്യ ഇതോടെ പരമ്പരയും സ്വന്തമാക്കി