ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ വ്യവസായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ജാപ്പനീസ് വ്യവസായികളോട് മോദി ആവശ്യപ്പെട്ടു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓപ്പണ്‍ ഇക്കണോമിയായി ഇന്ത്യയെ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് വ്യവസായ നേതാക്കളെ അഭിസംബോധന ചെയ്യവെ മോദി വ്യക്തമാക്കി.
മേഡ് ഇന്‍ ഇന്ത്യ ആന്‍ഡ് മേഡ് ബൈ ജപ്പാന്‍ സജീവമാകണം. ലോകത്തിലെ നാലാമത്തെ നേരിട്ടുള്ള വിദേശ നിക്ഷേപ രാജ്യം ജപ്പാന്‍ ആണ്.
2015ല്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്ന വ്യവസായ മേഖല ഇന്ത്യയിലേതാണെന്നും മോദി പറഞ്ഞു.
മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ഇന്നു കൂടിക്കാഴ്ച നടത്തും.
ആണവ വ്യാപാര കരാര്‍ ഉള്‍പ്പെടെ തന്ത്രപ്രധാനമായ നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.
രണ്ടു വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയാണ് മോദി ജപ്പന്‍ സന്ദര്‍ശിക്കുന്നത്.