രാജ്യത്തെ 156 പ്രതിരോധ ഉപകരണങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കയറ്റുമതി അനുമതി

ബംഗളൂരു: രാജ്യത്ത് ഉല്പാദിപ്പിക്കുന്ന 156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകി. ഇതിൽ തേജസ് യുദ്ധ വിമാനം, ബ്രഹ്മോസ് മിസൈല്‍, ആര്‍ട്ടലറി ഗണ്ണുകള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവയ്ക്കും കയറ്റുമതി അനുമതി കിട്ടിയിട്ടുണ്ട്.

കയറ്റുമതിക്ക് അനുമതി കിട്ടിയവയിൽ 19 എണ്ണം വ്യോമ ഉപകരണങ്ങളാണ്. 16 എണ്ണം ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ ഉപകരണങ്ങളും 41 എണ്ണം കോംമ്പാക്ട് സിസ്റ്റങ്ങളും 28 എണ്ണം നേവല്‍ ഉപകരണങ്ങളുമാണ്. 27 എണ്ണം ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ സിസ്റ്റങ്ങളാണ്. 10 ജീവല്‍ രക്ഷ ഉപകരണങ്ങളും, 4 മിസൈലുകളും, 4 മൈക്രോ ഇലക്ട്രോണിക് ഉപകരണങ്ങളും ഈ പട്ടികയില്‍ പെടുന്നു.

Top