ന്യൂഡല്‍ഹി: ‘റാന്‍സംവെയര്‍’ വഴിയുള്ള സൈബര്‍ ആക്രമണ ഭീഷണിയില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ട്.
ഏഴ് രാജ്യങ്ങള്‍ക്കാണ് ആക്രമണ ഭീക്ഷണിയുള്ളത്.
വിന്‍ഡോസ് ഉപകരണങ്ങള്‍ക്ക് പുറമെ, ആന്‍ഡ്രോയ്ഡ്, ലിനക്‌സ്, മാക് ഓഎസ് ഉപകരണങ്ങളിലും ആക്രമണമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സാധാരണ നിലയില്‍ വിന്‍ഡോസ് കമ്പ്യൂട്ടറുകളെ മാത്രമാണ് റാന്‍സംവയെര്‍ ലക്ഷ്യം വയ്ക്കാറുള്ളത്.
എന്നാല്‍ ഈ വര്‍ഷം ആഗോള തലത്തില്‍ ഉപയോഗിക്കുന്ന മറ്റ് ഓഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലും ആക്രമണം ഉണ്ടായേക്കും.
ആന്‍ഡ്രോയിഡ് ഫോണുകള്‍ വഴി വളരെ എളുപ്പം പണമുണ്ടാക്കാന്‍ സാധിക്കും എന്നതാണ് ഹാക്കര്‍മാരെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.
ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യാതെ ഫോണ്‍ ലോക്ക് ചെയ്യുക, അല്ലെങ്കില്‍ ഡാറ്റ് എന്‍ക്രിപ്റ്റ് ചെയ്ത് കൊണ്ട് ഫോണ്‍ ലോക്ക് ചെയ്യുക എന്നിങ്ങനെ രണ്ട് രീതിയിലുള്ള ആന്‍ഡ്രോയിഡ് ആക്രമണങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.
ഗൂഗിള്‍ പ്ലേ സ്‌റ്റോറിന് പുറത്തുള്ള സൈറ്റുകളില്‍ നിന്നും ലഭ്യമായ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലാണ് റാന്‍സം വെയര്‍ കണ്ടെത്തിയിട്ടുള്ളത്.
അതിനാല്‍ തന്നെ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ കൃത്യമായി ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.