ന്യൂഡല്‍ഹി: ഇന്ത്യ-റഷ്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ആരംഭിച്ചു. ഇന്ത്യയും റഷ്യയും ചൈനയും ഈടുറ്റ ലോകക്രമത്തിന് പരിശ്രമിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യ- ചൈന പ്രശ്‌നത്തില്‍ മറ്റൊരു രാജ്യത്തിന്റെ സഹായം കൂടാതെ ഇരുരാജ്യങ്ങളും വിഷയം രമ്യമായി പരിഹരിക്കുമെന്നും സൈനിക-വിദേശ മന്ത്രിമാരുടെ തലത്തില്‍ കൂടിക്കാഴ്ചകള്‍ നടക്കുന്നുവെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു.
അതേസമയം, ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഒരു ബാഹ്യ ഇടപെടല്‍ ആവശ്യമില്ലെന്നു തന്നെയാണ് റഷ്യ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സെര്‍ജി ലാവ്‌റോവാണ് അല്‍പസമയം മുമ്പ് റഷ്യ-ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ത്രിരാഷ്ട്ര ഉച്ചകോടിയില്‍ ഇക്കാര്യം അറിയിച്ചത്.
റഷ്യയുടെ മധ്യസ്ഥതയില്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ചില റിപ്പോര്‍ട്ടുകള് പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ ഈ നിലപാട് വന്നിരിക്കുന്നത്.