ന്യൂഡല്‍ഹി: ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന പാക് തടവുകാരുടെയും പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ തടവുകാരുടെയും വിവരങ്ങള്‍ പരസ്പരം കൈമാറി ഇരുരാജ്യങ്ങളും. എല്ലാവര്‍ഷവും വിവരങ്ങള്‍ കൈമാറാനുള്ള ധാരണ അനുസരിച്ചായിരുന്നു ഇത്. മീന്‍പിടുത്തക്കാരടക്കം 604 ഇന്ത്യന്‍ പൗരന്മാരാണ് പാക് ജയിലുകളില്‍ ഉള്ളത്.
ഇവരുടെ മോചനം വേഗത്തിലാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇവര്‍ക്ക് കൗണ്‍സിംലിംഗ് നല്‍കാന്‍ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിച്ചു. മുന്‍ ധാരണ പ്രകാരം ആണവ നിലയങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ പട്ടികയും ഇരുരാജ്യങ്ങളും കൈമാറി. 1988 ഡിസംബര്‍ 31നായിരുന്നു എല്ലാ വര്‍ഷവും ആണവ പ്‌ളാന്റുകളുടെ വിവരങ്ങള്‍ കൈമാറാനുള്ള ധാരണയില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.