ഇന്ത്യയും റഷ്യയും തമ്മിൽ പ്രതിരോധ, വിദേശകാര്യ മന്ത്രി തലത്തിലുള്ള ‘2+2’ യോഗങ്ങൾ ആരംഭിച്ചത് ഊഷ്മള ബന്ധത്തിന്റെ തുടർച്ചയാണെന്ന് ഹൈദരാബാദ് ഹൗസിലെ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഭീകരപ്രവർത്തകർക്കു ലഭിക്കുന്ന സാമ്പത്തികസഹായവും അവരുടെ ലഹരി ഇടപാടുകളും എതിർക്കപ്പെടേണ്ടതാണെന്നു പുടിൻ പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഫൊയ്ഗുവും തമ്മിലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവും തമ്മിലുമായിരുന്നു 2+2 ചർച്ചകൾ. കിഴക്കൻ ലഡാക്കിലെ ചൈനയുടെ കടന്നുകയറ്റത്തെ പേരു പറയാതെ രാജ്നാഥ് സിങ് ആമുഖ ഭാഷണത്തിൽ പരാമർശിച്ചു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളിൽ ഇന്ത്യയുടെ ആശങ്ക റഷ്യയും പങ്കുവയ്ക്കുന്നതായി പുടിൻ പറഞ്ഞു. 38,000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികൾ നടപ്പാക്കുമെന്നും പുടിൻ പറഞ്ഞു. ചെന്നൈ–വ്ലാഡിവോസ്റ്റോക് നാവിക ഇടനാഴിയുടെ വിശദ പദ്ധതിരേഖ അവസാന ഘട്ടത്തിലാണ്